+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സാം​സ്‌​കാ​രി​ക സം​ഗ​മം നാ​ളെ

തൃ​ശൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്‌​കാ​രി​ക സം​ഗ​മം നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​നു സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കും. "വെ​റു​പ്പി​ന്‍റെ രാ​ഷ്
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്  സാം​സ്‌​കാ​രി​ക സം​ഗ​മം നാ​ളെ
തൃ​ശൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്‌​കാ​രി​ക സം​ഗ​മം നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​നു സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കും. "വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം' ച​ര്‍​ച്ച ചെ​യ്യും. നി​രൂ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​എം.​എ​ന്‍. കാ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പി.​വി. കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നി​രൂ​പ​ക​ന്‍ ബാ​ല​ച​ന്ദ്ര​ന്‍ വ​ട​ക്കേ​ട​ത്ത്, ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ക​വി സി. ​രാ​വു​ണ്ണി, നോ​വ​ലി​സ്റ്റ് ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക പ്ര​ഫ. കു​സു​മം ജോ​സ​ഫ്, സം​വി​ധാ​യ​ക​നും ചി​ന്ത​ക​നു​മാ​യ ഡോ. ​കെ. ഗോ​പി​നാ​ഥ​ന്‍, ച​രി​ത്ര​കാ​ര​ന്‍ ഡോ. ​കെ. വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.