+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച നാ​ജി​യ​യു​ടെ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ

മ​ഞ്ചേ​രി: കാ​ഴ്ചാ പ​രി​മി​തി മ​റി​ക​ട​ന്ന് ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ നാ​ജി​യ നേ​ടി​യ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ. മ​ഞ്ചേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം
പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച നാ​ജി​യ​യു​ടെ  വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ
മ​ഞ്ചേ​രി: കാ​ഴ്ചാ പ​രി​മി​തി മ​റി​ക​ട​ന്ന് ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ നാ​ജി​യ നേ​ടി​യ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ. മ​ഞ്ചേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം വ​ർ​ഷ ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ നാ​ജി​യ 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യാ​ണ് സ്കൂ​ളി​ന്‍റെ​യും നാ​ടി​ന്േ‍​റ​യും അ​ഭി​മാ​ന താ​ര​മാ​യ​ത്.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഈ ​മി​ടു​ക്കി എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പി​നും അ​ർ​ഹ​ത നേ​ടി​യി​രു​ന്നു. അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല അ​ക്കാ​ദ​മി​കേ​ത​ര മേ​ഖ​ല​ക​ളി​ലും ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച നാ​ജി​യ 75 ശ​ത​മാ​നം കാ​ഴ്ച​വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന​ത​ല സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ഥാ​ക​ഥ​നം, ക​ഥാ​ര​ച​ന എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.
ഉ​പ​ജി​ല്ലാ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ൽ പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഈ ​മി​ടു​ക്കി ഈ ​വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ദ്യ കാ​ഴ്ച പ​രി​മി​ത​യാ​ണ്. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി അ​ധ്യാ​പി​ക​യാ​വാ​നാ​ണ് നാ​ജി​യ​യു​ടെ ആ​ഗ്ര​ഹം. മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ നൂ​റു​ദ്ദീ​ൻ-​റാ​ബി​യ ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ൽ ഇ​ള​യ മ​ക​ളാ​ണ് നാ​ജി​യ.
മു​ർ​ഷി​ദ് കു​ന്ന​ത്തും തൊ​ടി (പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി), റി​സ്വാ​ൻ (മ​ല​പ്പു​റം ഗ​വ. കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ച​രി​ത്ര വി​ദ്യാ​ർ​ത്ഥി) എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. ഇ​വ​രും നാ​ജി​യ​യെ​പ്പോ​ലെ കാ​ഴ്ച പ​രി​മി​തി നേ​രി​ടു​ന്ന​വ​രും പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​ണ്.
More in Malappuram :