കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ലെഗസി വേസ്റ്റ് ബയോമൈനിംഗ് ചെയ്യുന്ന പദ്ധതിയുടെ കരാറുമായി സോണ്ട ഇന്‍ഫ്രാടെക്കിന് തുടര്‍ന്നു പോകാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി മുന്‍ മേയര്‍ ടോണി ചമ്മണി.
കരാറുമായി ബന്ധപ്പെട്ട് സോണ്ട കമ്പനി കൊച്ചി നഗരസഭക്കെതിരെ ജില്ലാ കോടതിയില്‍ നല്‍കിയിട്ടുള്ള അര്‍ബിട്രേഷന്‍ ഹര്‍ജി സര്‍ക്കാരും കമ്പനിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. മന്ത്രി എം.ബി. രാജേഷ് അടക്കം ഭരണതലത്തിലുള്ളവരുടെ അറിവോടും ആശിര്വാദത്തോടെയുമാണിത്. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ (എന്‍ജിടി) തീപിടിത്തത്തിനു ശേഷം ഇതുവരെ സ്വീകരിച്ച നടപടികളെകുറിച്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് അവരെ ബോധ്യപ്പെടുത്താന്‍ കമ്പനിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതും കമ്പനി കോടതിയില്‍ ഹര്‍ജി നല്കിയതും. ഇത് എന്‍ജിടിയുടെ ഇടപെടലിനെ ദുര്‍ബലമാക്കാനാണ്.
തദ്ദേശ വകുപ്പ് മന്ത്രിക്ക് സോണ്‍ കമ്പനിയുടെ കാര്യത്തിലുള്ള അമിതാവേശം സംശയാസ്പദമാണ്. നിയമസഭയില്‍ ബ്രഹ്മപുരം വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പിആര്ഒയെപ്പോലെ കമ്പനിയെ വെള്ളപൂശുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ചമ്മണി പറഞ്ഞു.