തൃശൂർ: പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കാൻ 31നകം കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ കെവൈസിയും നിർബന്ധമാക്കി. ഭൂമി സംബന്ധിച്ച വിവരങ്ങളും സമർപ്പിക്കണമെന്ന് അഗ്രികൾച്ചർ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പെയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. ഇന്നുമുതൽ 27വരെ ഇതിനായി പ്രത്യേക കാമ്പയിൻ നടക്കും. കർഷകൻ ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തണം.
ആധാർ കാർഡും മൊബൈൽഫോണുമായി നേരിട്ട് പിഎം കിസാൻ പോർട്ടൽ വഴിയോ അക്ഷയ സിഎസ്സി തുടങ്ങിയ ജനസേവനകേന്ദ്രങ്ങൾ വഴിയോ ഇ കെവൈസി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാക്കിയിട്ടുള്ള ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഉപയോഗിക്കണം. ഇതിനായി ഇന്നു മുതൽ 27വരെ അക്ഷയ കേന്ദ്രങ്ങളിൽ പ്രതേ്യകം കാന്പയിൻ നടക്കും.
ഭൂമി സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ റവന്യൂ വകുപ്പിന്റെ റിലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) പോർട്ടലിലുള്ള പിഎം കിസാൻ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ നേരിട്ടോ അക്ഷയ, പൊതുസേവന കേന്ദ്രങ്ങൾ വഴിയോ അടിയന്തരമായി ചേർക്കണം.
പോർട്ടലിൽ വിവരങ്ങൾ ഇല്ലാത്തവർ, റിലീസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നല്കാൻ സാധിക്കാത്തവർ, ഒാൺലൈൻ സ്ഥലവിവരം നല്കാൻ കഴിയാത്തവർ എന്നിവർ അപേക്ഷയും 2018-19ലെയും നിലിവിലെയും കരമടച്ച രശീത് എന്നിവ നേരിട്ടു കൃഷിഭവനിൽ നല്കി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പിഎം കിസാൻ പോർട്ടലിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ 18004251661, 0471-2304022, 0471-2964022, 9633816127 നന്പറുകളിലോ ബന്ധപ്പെടണം.