ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ചർച്ച് ലൂർദ് മാതാ ഇടവക ഗുരുഗ്രാം സെക്ടർ 55 ന്റെ കൂദാശ കർമം മാർച്ച് 19 ശനിയാഴ്ച ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രധാന കാർമികത്വം വഹിക്കും.
മാർ ജോസ് പുത്തൻവീട്ടിൽ, മോണ്‍. ജോസ് ഓടനാട്ട് എന്നിവർ സഹകാർമികരായിരിക്കും. കുർബാനയ്ക്കുശേഷം പൊതുസമ്മേളനത്തിന് മഹേഷ് ദയമാ കൗണ്‍സിലർ,, സിസ്റ്റർ സ്മിത ടഉ പ്രൊവിൻഷ്യൽ ഡൽഹി എന്നിവർ മുഖ്യാഥിതികളായിരിക്കും. ഉൗട്ടു നേർച്ചയും ഉണ്ടായിരിക്കും.
റെജി നെല്ലിക്കുന്നത്ത്
സെന്റ് ജോസഫ്സ് ചർച്ച് ലൂർദ് മാതാ ഇടവകയുടെ കൂദാശ കർമം ശനിയാഴ്ച
11:37 PM Mar 16, 2022 | Deepika.com