ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ യുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് അപേക്ഷിച്ച് കൊണ്ട് ന്ധസേവ് നിമിഷപ്രിയന്ധ ഇൻറർനാഷനൽ ആക്ഷൻ കൗണ്‍സിൽ വൈസ് ചെയർപേഴ്സൻ അറ് ദീപജോസഫ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനുമായി പാർലമെന്റ് ഹൗസിലെ ഓഫിസിൽ ചർച്ച നടത്തി.
ബ്ലഡ് മണി ചർച്ചകൾക്ക് ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയും അംബാസഡറും മുൻയൈെടുത്ത് നടത്തണമെന്നും ബ്ലഡ് മണി സ്വീകരിക്കാൻ വാദിയുടെ കുടുംബം തയാറാവുകയാണങ്കിൽ ശേഖരിക്കുന്ന ബ്ലഡ്മണി ഇന്ത്യൻ എംബസിവഴി വാദിയുടെ കുടുംബത്തിന് നൽകണമെന്നും അഭ്യർഥിച്ചു കൊണ്ട് സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗണ്‍സിൽ നിവേദനവും സമർപ്പിച്ചു. ഇന്ത്യൻ പൗരയായ നിമിഷപ്രിയയെ ഏത് വിധേയനേയും രക്ഷിക്കുക എന്നതാണ് ഇന്ത്യൻ സർക്കാറിന്റെ ശ്രമമെന്നും അതിന് വേണ്ടി എല്ലാ തരത്തിലുള്ള സഹായങ്ങളും ചെയ്യാൻ ഒരുക്കമാണെന്ന് മന്ത്രി ഉറപ്പു നൽകി.
റെജി നെല്ലിക്കുന്നത്ത്
നിമിഷ പ്രിയ മോചനം: കേന്ദ്രമന്ത്രി വി. മുരളീധരനുമായി ചർച്ച നടത്തി
11:41 PM Mar 14, 2022 | Deepika.com