ന്യൂഡൽഹി: ദ്വാരക മഹാവീർ എൻക്ലെവിൽ ആവണി അപ്പാർട്മെന്റിൽ താമസിക്കുന്ന പത്തനംതിട്ട അടൂർ സ്വദേശിയായ സിവിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന ഷെറിൻ സാമൂവലാണ് ഈ നേട്ടത്തിന് ഉടമയായത്.
ഏറ്റവും കൂടുതൽ കോവിഡ് വാരിയേഴ്സിനെ ബോട്ടിൽ ആർട്ടിൽ പകർത്തിയാണ് ഇന്ത്യ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ചത്. കോവിഡ് വാരിയേഴ്സ് ആയ ഡോക്ടർ, പോലീസ് ഓഫീസർ, സ്വീപ്പർ, ഡെലിവറി ബോയ്, ന്യൂസ് റിപ്പോർട്ടർ എന്നിവരെ ബോട്ടിൽ ആർട്ടിൽ പകർത്തിയതിനാണ് അംഗീകാരം. അവിനാഷ് ആണ് ഭർത്താവ്. മകൻ: റയാൻ.
ഡൽഹി മലയാളി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
09:28 PM Jan 17, 2022 | Deepika.com