കൊടകര: ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കനകമല കുരിശുമുടി തീർഥാടനം നടത്തി. കനകമല തീർഥാടന കേന്ദ്രത്തിൽ നടന്ന രൂപത പൊതുസമ്മേളനത്തിന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു.
കനകമല തീർഥാടനം റെക്ടർ ഫാ. ഷിബു നെല്ലിശേരി അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത സെക്രടറി ഡേവീസ് ഉൗക്കൻ, ആന്റണി തോമ്മാന, യൂണിറ്റ് പ്രസിഡന്റ് ഷോജൻ ഡി വിതയത്തിൽ, ഡേവീസ് തെക്കിയത്ത്, ആന്റണി കൊട്ടേക്കാട്ടുക്കാരൻ, ഷിബു ആട്ടോക്കാരൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ തീർഥാടന കേന്ദ്രം റെക്ടർ ഫാ.ഷിബു നെല്ലിശേരിയെ അദ്ദേഹത്തിന്റെ മാതൃക പ്രവർത്തനത്തിന് പൊന്നാടയണിയിച്ചു. വിവിധ ഇടവകയിൽ നിന്നും പ്രതിനിധികൾ തീർഥാടനത്തിൽ പങ്കെടുത്തു.