ചാലക്കുടി: വയോമിത്രം ഗുണഭോക്താക്കൾക്ക് സഹായഹസ്തവുമായി വില്ലിവൈറ്റ്. വയോമിത്രം ഗുണഭോക്താക്കൾക്ക് സർക്കാർ നൽകിവരുന്ന മരുന്നുകൾ സുരക്ഷിതമായി കൊണ്ടു പോകുന്നതിനാവശ്യമായ കവറുകളാണ് വില്ലിവൈറ്റ്. ചാലക്കുടി നഗരസഭ വയോമിത്രം കേന്ദ്രങ്ങളിലൊന്നായ കൂടപ്പുഴ അജന്ത ക്ലബ്ബിൽ വച്ച് കന്പനി ചെയർമാൻ ജോണി മേച്ചേരി ഇരുപത്തയ്യായിരം കവറുകൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സൂസി സുനിലിന് കൈമാറി. കൗണ്‍സിലർമാരായ എം.എം. അനിൽകുമാർ, ബിജു എസ്. ചിറയത്ത്, വയോമിത്രം കോർഡിനേറ്റർ ജിസ്മി തുടങ്ങിയവർ സംബന്ധിച്ചു.