തൃശൂർ: ലൂർദ് സെന്റ് മേരീസ് യുപി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പാഠ്യേതര വിഷയങ്ങളിൽ സൗജന്യ പരിശീലനം ’താങ്ങായ്... തണലായ്’ പദ്ധതി ആവിഷ്കരിച്ചു.
ഒരോ വർഷവും അർഹരായ നൂറു വിദ്യാർഥികൾക്കു ആയിരം രൂപവീതം ചെലവു കണക്കാക്കി ഒരു ലക്ഷം രൂപ സ്കൂളിനു നല്കും. കലാകായിക രംഗങ്ങളിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യേക പരിശീലകരുടെ സേവനം ലഭ്യമാക്കാൻ ഈ ഫണ്ട് ഉപയോഗിക്കും. അതിരൂത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ജോഷി ചിറമ്മൽ, സെക്രട്ടറി ജോസഫ് കുഞ്ഞാപ്പു എന്നിവർ സമ്മതപത്രം സ്കൂൾ മാനേജർ ഫാ. ഡേവിസ് പുലിക്കോട്ടിൽ, പ്രധാനാധ്യാപിക കെ.ആർ. ഷീജ എന്നിവർക്കു കൈമാറി.