സ്വന്തം ലേഖകൻ
തൃശൂർ: പരീക്ഷാച്ചൂട് കഴിഞ്ഞു, ഇനി വേനൽച്ചൂട് വകവയ്ക്കാതെയുള്ള അവധിക്കാല അടിച്ചുപൊളിക്കുള്ള തയാറെടുപ്പിലാണു കുട്ടികൾ. അവധിക്കാല കലാകായിക ക്യാന്പുകളും വിവിധ പ്രദർശനങ്ങളും ഒരുക്കിയാണു നഗരം കുട്ടികളെ വരവേൽക്കുന്നത്. കുട്ടികളെ വീട്ടിലൊതുക്കാതെ സുരക്ഷിതമായി ആഘോഷിക്കാൻ വിടാനുള്ള വഴി തേടുന്ന രക്ഷിതാക്കൾക്ക് ഉചിതമാർഗമാണു ക്യാന്പുകൾ. മുതിർന്നവരുടെ ഒഴിവു സമയങ്ങളിൽ ചെറിയ യാത്രകൾക്കുള്ള സാഹചര്യമൊരുക്കി ഡിടിപിസിയും കുട്ടികൾക്കൊപ്പമുണ്ട്.
തൃശൂർ പൂരം, സർക്കസ് പ്രദർശനങ്ങൾ ആരംഭിച്ചു. ഒപ്പം തൃശൂർ പൂരവുമാണ് പ്രധാന ആകർഷണങ്ങൾ. ശക്തൻ നഗറിലാണ് എത്യോപ്യൻ കലാകാരന്മാരുടെ മെയ്യഭ്യാസങ്ങളും മണിപ്പൂരി കലാകാരന്മാരുടെ പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് ആരംഭിച്ചത്. 64ൽ പരം മൃഗങ്ങളും അപൂർവ ഇനം പക്ഷികളും സർക്കസ് സംഘത്തോടൊപ്പമുണ്ട്.
ഈ ആഴ്ചമുതൽ ജവഹർ ബാലഭവനിലും രാമവർമപുരത്തെ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിലും അവധിക്കാല ക്യാന്പുകൾ ആരംഭിക്കും. മൂന്നുമുതൽ മേയ് 28വരെ ബാലഭവനിൽ നടക്കുന്ന ക്യാന്പിലേക്ക് അറുനൂറിലധികം കുട്ടികൾ രജിസ്റ്റർ ചെയ്തു. ഫോണ്: 9447882831.
രാമവർമപുരം ആകാശവാണിക്കു സമീപമുള്ള വിജ്ഞാൻ സാഗർ ശാസ്ത്രസാങ്കേതിക പാർക്കിൽ 20 ദിവസത്തെ ക്യാന്പാണു നടക്കുക. അഞ്ചുമുതൽ പത്തുവരെ ക്ലസിലുള്ള കുട്ടികൾക്കാണു പ്രവേശനം. ഫോണ്: 0487 2330800, 9526969436.
അയ്യന്തോൾ കോസ്റ്റ്ഫോർഡിൽ അവധിക്കാല കന്പ്യൂട്ടർ കോഴ്സുകൾ നടത്തുന്നുണ്ട്. വിവിധ സ്പോർട്സ് ക്ലബുകളുടെ നേതൃത്വത്തിൽ ഫുട്ബോൾ, നീന്തൽ, ഫെൻസിംഗ്, സ്കേറ്റിംഗ്, ബാഡ്മിന്റണ്, ക്രിക്കറ്റ് പരിശീലന ക്യാന്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഫെൻസിംഗ് ഫോണ്: 8137993888, ഫുട്ബോൾ കോച്ചിംഗ് പറപ്പൂർ എഫ്സി ഫോണ്: 9447697654, 9447597654, അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഫോണ്: 7907189202, 0487 2365988.