തൃശൂർ: ഫാഷൻ മോഡലിംഗ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും കൂട്ടായ്മ ശക്തമാക്കാനുമായി ഇൻഡോ മോഡലിംഗ് ആൻഡ് ഫാഷൻ അസോസിയേഷൻ (ഐഎംഎഫ്എ) രൂപീകരിച്ചു. ഷോ ഡയറക്ടേഴ്സ്, മോഡലിംഗ് കന്പനി സിഇഒമാർ, മോഡൽസ്, കൊറിയോഗ്രാഫേഴ്സ്, ഡിസൈനേഴ്സ്, ഫാഷൻ ഫോട്ടോഗ്രാഫേഴ്സ്, മേക്കപ്പ് ആർട്ടിസ്റ്റ്സ് എന്നിവർ അംഗങ്ങളായാണ് അസോസിയേഷൻ രൂപീകരിച്ചത്. നിലവിൽ 77 അംഗങ്ങളുണ്ട്. ഐഎംഎഫ്എയുടെ ലോഞ്ചിംഗ് ആഘോഷം ഇന്നു രാത്രി ഏഴിന് അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി ഓഡിറ്റോറിയത്തിൽ പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും.
ഉച്ചയ്ക്കു രണ്ടു മുതൽ അംഗങ്ങളുടെ ഫാഷൻ ഷോ നടക്കും. ഭിന്നശേഷിയുള്ള കുട്ടികളുടെ മാനസികശാരീരിക ഉല്ലാസത്തിനായി സ്പെഷൽ റാംപും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പിന്റോ എക്സ്പ്രഷൻസ്, ട്രഷറർ ഫൈസലു റഹ്മാൻ, സുജിത ധനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.