കൊച്ചി: പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വന്ന ഇന്നലെ ഐക്യജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു.
ഡിസിസി ഓഫീസ് പരിസരത്തു നിന്നു കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് പകല്‍ പന്തം കൊളുത്തി പ്രകടനം നടത്തി. നിയോജകമണ്ഡല തലത്തിലും കരിങ്കൊടികളുമായി പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാതല പ്രതിഷേധം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അഡ്വ. മുഹമ്മദ് ഷാ, രാജന് ബാബു, കെ.പി. ധനപാലന്, ഷിബു തെക്കുംപുറം, എ.ബി. അബ്ദുല്‍ മുത്തലിബ്, എന്‍. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.