കൊച്ചി: കുന്നുംപുറത്തെ 320 വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായ കണക്ഷന് എത്തിയതിന് പിന്നാലെ പദ്ധതിയുടെ വേഗം കൂട്ടി കോര്പറേഷന് മുഴുവന്‍ വ്യാപിപ്പിക്കാനൊരുങ്ങുന്നു.
നിലവില്‍ 2500 ഓളം വിടുകള്‍ ഉള്ളതില്‍ പദ്ധതിയുടെ ഭാഗമായി പണി പൂര്ത്തീകരിത്ത 320 വീടുകളിലാണ് ഗ്യാസ് കണക്ഷനുകള്‍ എത്തിയിട്ടുള്ളത്. ബാക്കിയുള്ളവയുടെ പണികള്‍ പുരോഗമിക്കുകയാണ്.
വൈകാതെ കുന്നുകരയിലെ മുഴുവന്‍ വീടുകളിലും പദ്ധതിയുടെ ഭാഗമായ ഗ്യാസ് കണക്ഷനുകള്‍ എത്തുമെന്ന് ഡിവിഷന് കണ്‍സിലര്‍ അംബിക സുദര്ശന് പറഞ്ഞു. പോണേക്കര, ചേരാനെല്ലൂര്‍ ഭാഗങ്ങളില്‍ റോഡിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡ് പൊളിക്കുന്നതിനാവശ്യമായ അനുമതി പിഡബ്ല്യുഡി ഇനിയും നല്‍കിയിട്ടില്ല.
നിലവില്‍ ഒമ്പത് ഡിവിഷനുകളിലാണ് പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഇവ വേഗം പൂര്‍ത്തീകരിച്ച് മറ്റ് ഡിവിഷനുകളിലേക്കും പദ്ധതി എത്തിക്കാനുള്ള ഒരുക്കത്തിലാണ് കോര്പറേഷന്.
ജില്ലയിലെ മൂന്നിലൊന്ന് കണക്ഷനുകളും കൊച്ചി കേന്ദ്രീകരിച്ചാണ്. കുന്നുംപുറത്ത് ഗ്യാസ് കണക്ഷനുകള്‍ എത്തിയതോടെ ജില്ലയില്‍ 40,000 കണക്ഷനുകളായതായി അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കുന്നു.