ആലുവ: ഗതാഗതക്കുരുക്കിന് പരിഹാരമായി നിരവധി നിർദേശങ്ങൾ ഉന്നയിച്ച് ആലുവ താലൂക്ക് വികസന സമിതി യോഗം. കൂടുതൽ കെഎസ്ആർടിസി ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ പുതിയവ സ്ഥാപിക്കുക, അനാശാസ്യ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ശക്തമായ പോലീസ് പെട്രോളിംഗ് എന്നിവയും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ ഉന്നയിച്ചു.
ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാൻ നഗരാതിർത്തിയിലെ അണ്ടിക്കമ്പനിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചുണങ്ങംവേലിയിൽ എത്തുന്ന റോഡ് ഗതാഗതയോഗ്യമാക്കുക, നസ്രത്ത് റോഡിലെ പാർക്കിംഗ് ഒഴിവാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.