തൃപ്പൂണിത്തുറ: ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരണപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരന്റെ നിർധന കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് യുഡിഎഫ് തിരുവാങ്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമര പരിപാടികൾക്കു തുടക്കംകുറിച്ചുള്ള പ്രതിഷേധ ധർണ ഇരുമ്പനം മനക്കപ്പടിയിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മനോഹരന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കെ.വി. സാജു അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ പൗലോസ്, സെക്രട്ടറി ഐ.കെ. രാജു, ഡിസിസി സെക്രട്ടറി സി.എ. ഷാജി, റോയ് തിരുവാങ്കുളം, ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.