കാക്കനാട് : ജീവനക്കാരോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാന്മകമായ നിലപാടിനെതിരേ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്.
ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരേ " വഞ്ചനാദിനം ആചരിച്ച് എറണാകുളം കളക്ടറേറ്റിലേയ്ക്ക് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ടി.വി. ജോമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി. ജാനേഷ് കുമാർ, കെ.ജി. രാജീവ്, എം.വി. അജിത് കുമാർ, ബേസിൽ വർഗീസ്, എം.എ. എബി, വി.കെ. ശിവൻ, ജെ. പ്രശാന്ത്, നോബിൻ ബേബി, അനിൽ വർഗീസ്, വൈ. ജോൺ കുമാർ , ഗദ്ദാഫി മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.