അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതി ചെലവുകള്‍, വസ്തുനികുതി പിരിവ്, തൊഴില്‍ നികുതി എന്നിവയില്‍ 100 ശതമാനം നേട്ടം കൈവരിച്ചു.
പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 2.22 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചാണ ഈ നേട്ടം കൈവരിച്ചത്. മൂക്കന്നൂര്‍ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 75 ലക്ഷം രൂപ വസ്തുനികുതി ഇനത്തില്‍ പൂര്‍ണമായും പിരിച്ചെടുത്ത് 100 ശതമാനം നേട്ടം കൈവരിച്ചു.
ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ 14 വാര്‍ഡുകളും ആദ്യമായാണ് 100 ശതമാനം നേട്ടം കൈവരിക്കുന്നത്.
തൊഴില്‍ നികുതി പിരിച്ചെടുക്കുന്നതില്‍ 100 ശതമാനം നേട്ടവും കൈവരിച്ചു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഈ നേട്ടങ്ങളില്‍ പങ്കാളികളായ പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, അങ്കമാലി എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍, ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അനുമോദിച്ചു.