കൊച്ചി: നഗരത്തില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ഹരിത കര്‍മസേനയുടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. 140 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്റെ പരിശീലനം എറണാകുളം ബിടിഎച്ച് ഹോട്ടലിലാണ് നടന്നത്. ഇവര്‍ക്ക് ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതു സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തി.
ഏപ്രില്‍ ആദ്യവാരം മുതല്‍ ഹരിത കര്‍മസേനാംഗങ്ങള്‍ വഴി മാലിന്യ ശേഖരണം നടപ്പാക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടുത്ത ബാച്ചുകളുടെയും പരിശീലനം നടക്കും. മേയര്‍ എം. അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ റെജീന, നവ കേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, സംസ്ഥാന ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍മാരായ അമീര്‍ ഷാ, ധന്യ എന്നിവര്‍ പങ്കെടുത്തു.