+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി​യ​ത് ത​ട​ഞ്ഞു

മൂ​വാ​റ്റു​പു​ഴ: പാ​റ​മ​ട മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​മ​ട​ക്കം ത​ള്ളി​യ​ത് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ സ്വ​കാ​
ആ​ശു​പ​ത്രി മാ​ലി​ന്യം  ത​ള്ളി​യ​ത് ത​ട​ഞ്ഞു
മൂ​വാ​റ്റു​പു​ഴ: പാ​റ​മ​ട മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​മ​ട​ക്കം ത​ള്ളി​യ​ത് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ സ്വ​കാ​ര്യ കോ​ള​ജി​ന് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലു​ള്ള പാ​റ​മ​ട​യാ​ണ് മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നു ടോ​റ​സ് ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന ഹോ​ട്ട​ൽ, ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ ത​ള്ളി​യ​ത് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു.

കോ​ള​നി​യു​ടെ സ​മീ​പ​മു​ള്ള പ്ലൈ​വു​ഡ് ക​ന്പ​നി​ക്ക് എ​തി​ർ​വ​ശ​ത്താ​യു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​മ​ട മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ൽ മെ​ഡി​ക്ക​ൽ വേ​സ്റ്റു​ക​ളും ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ളും ടോ​റ​സ് ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് ജെ​സി​ബി​ക്ക് ത​ള്ളി പാ​റ​മ​ട​യി​ലേ​ക്ക് ഇ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ത​ട​ഞ്ഞ​ത്. ഒ​രു​മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ർ​ഗ​ന്ധം മൂ​ലം പ​രി​സ​ര​ത്തേ​ക്ക് അ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

നാ​ളു​ക​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന പാ​റ​മ​ട പ​രി​സ​ര​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ​തു​കൊ​ണ്ട് സ്ഥ​ല​മു​ട​മ മ​ണ്ണി​ട്ട് നി​ക​ത്ത​വെ​യാ​ണ് മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി​യ​ത്.

പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു പോ​ലീ​സി​നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ൽ​കു​മെ​ന്നും. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പോ​ലീ​സി​നും ആ​ർ​ഡി​ഒ​യ്ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ഐ​വൈ​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.