+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​ക്കു​ന്ന് പാ​ർ​ക്കി​ൽ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ അ​ഴി​മ​തി​യെ​ന്ന്

മ​ല​പ്പു​റം: അ​ഴി​മ​തി നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ സ്ഥാ​പി​ച്ച പ​രാ​തി​പ്പെ​ട്ടി തു​റ​ന്നു. ഒ​ന്പ​ത് പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്
കോ​ട്ട​ക്കു​ന്ന് പാ​ർ​ക്കി​ൽ ഫ​ണ്ട്  ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ അ​ഴി​മ​തി​യെ​ന്ന്
മ​ല​പ്പു​റം: അ​ഴി​മ​തി നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ സ്ഥാ​പി​ച്ച പ​രാ​തി​പ്പെ​ട്ടി തു​റ​ന്നു. ഒ​ന്പ​ത് പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം മെ​ഹ​റ​ലി, ജി​ല്ലാ അ​ഴി​മ​തി നി​വാ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി മേ​നോ​ൻ, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ കെ. ​അ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രാ​തി​പ്പെ​ട്ടി തു​റ​ന്ന​ത്. മ​ക്ക​ര​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ വ​രു​ന്ന പൊ​തു​ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ചെ​യ്തെ​ന്ന പ​രാ​തി പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി.

കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ വാ​ഴ​യൂ​ർ അ​ഞ്ചാം വാ​ർ​ഡി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, വാ​ഴ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് കൈ​മാ​റും. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും ന​ട​ത്തി​പ്പി​ലും അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്ന് സൂ​ചി​പ്പി​ച്ച് കോ​ട്ട​ക്കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ പ​രാ​തി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന് കൈ​മാ​റും. ബാ​ക്കി​യു​ള്ള പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു
More in Malappuram :