തൊടുപുഴ: സോക്കർ സ്കൂൾ തൊടുപുഴയുടെ സമ്മർ ഫുട്ബോൾ ക്യാന്പ് ഇന്നു രാവിലെ 7.30ന് ആരംഭിക്കും. അഞ്ചു മുതൽ 17 വരെ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ക്യാന്പിൽ പങ്കെടുക്കാം.
തൊടുപുഴ അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ പത്മശ്രീ അവാർഡ് ജേതാവും മുൻ ഒളിന്പിക്സ് താരവുമായ ഷൈനി വിൽസണ്‍ ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ നീന്തൽതാരവും അർജുന അവാർഡ് ജേതാവുമായ വിൽസണ്‍ ചെറിയാൻ മുഖ്യാതിഥിയായിരിക്കും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് കുന്നേൽ, ഡിഫ്എ പ്രസിഡന്റ് നവാസ് മീരാൻ തുടങ്ങിയവർ പ്രസംഗിക്കും. മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി ക്യാന്പിന് നേതൃത്വം നൽകും.
കുട്ടികൾക്കായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസുകളും സ്പോർട്സ് സൈക്കോളജി, യോഗ ക്ലാസുകളും ദേശീയ-അന്തർദേശീയ താരങ്ങളുടെ മോട്ടിവേഷൻ ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി നടത്തും. ഫോണ്‍: 7561842953.