ചളിങ്ങാട്: കയ്പമംഗലത്ത് സാമൂഹ്യ വിരുദ്ധരുടെ അക്രമം. ചളിങ്ങാട് കുറ്റിക്കാട്ട് ക്ഷേത്രത്തിനു വടക്ക് ഭാഗത്തുള്ള മലയാറ്റിൽ ക്ഷേത്രം റോഡ് പരിസരങ്ങളിലാണ് സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയത്.
രണ്ടിടങ്ങളിൽ പൊതുടാപ്പുകൾ അടിച്ചു തകർക്കുകയും കൊളങ്ങര ദിനേശ്, രാധാകൃഷ്ണൻ അണക്കത്തിൽ, സനൂജ തുടങ്ങി നിരവധി വീടുകളിലെ ഗേറ്റുകളിൽ അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മലയാറ്റിൽ ജോയിയുടെ വീട്ടിലെ ബൾബ് അടിച്ചു തകർത്തിട്ടുമുണ്ട്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.