ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളന്പരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി 5 കെ റണ്‍ ഇന്നു നടക്കും.
രാവിലെ 6.45 ന് ഡോണ്‍ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂംബ ഡാൻസോടെയുള്ള വാം അപ്പി നു ശേഷം 7.15 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഠാണ, കാട്ടൂർ ബൈപാസ് റോഡ്, നട, മെയിൻ റോഡ് വഴി ഡോണ്‍ബോസ്കോ സ്കൂളിൽതന്നെ റണ്‍ സമാപിക്കും.
വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സനീഷ് കുമാർ ജോസഫ് എംഎൽഎ ട്രോഫികൾ സമ്മാനിക്കും. ആയിരം പേർ മിനി മാരത്തണിൽ രജിസ്റ്റർ ചെയ്തതായും ഒരുക്കങ്ങൾ പൂർത്തിയായതായും ഡോണ്‍ബോസ്കോ റെക്ടറും ഡയമണ്ട് ജൂബിലീ ആഘോഷ കമ്മിറ്റി ചെയർമാനുമായ ഫാ. എമ്മാനുവൽ വട്ടക്കുന്നേൽ, റണ്‍ ക്യാപ്റ്റൻ സെബാസ്റ്റ്യൻ വിൻസെന്റ് എന്നിവർ അറിയിച്ചു.
പങ്കെടുക്കുന്നവർക്കെല്ലാം തന്നെ ടി ഷർട്ട്, പാർട്ടിസിപ്പേ ഷൻ സർട്ടിഫിക്കറ്റ്, ഫിനിഷർ മെഡൽ, പ്രാതൽ എന്നിവ നൽകും.