കാടുകുറ്റി: ദേശീയ താരങ്ങളെ ആദരിക്കാൻ അന്നനാട്ടിൽ പ്രതിഭോത്സവം - 2023 സംഘടിപ്പിക്കുന്നു. അന്നനാട് യൂണിയൻ ഹയർസെക്കന്ററി സ്കൂളിലെ ഈ വർഷത്തെ 36 ദേശീയ താരങ്ങളെയും അറുപതിൽപരം സംസ്ഥാന താരങ്ങളെയും അനുമോദിക്കാനായി നാളെ ഉച്ചതിരിഞ്ഞ് 3.30ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സമാദരണ സദസ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് കെ.വി. സുധീഷ് അധ്യക്ഷനാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് മുഖ്യാതിഥിയാകും. നാളെ മുതൽ ആരംഭിക്കുന്ന ഹാൻഡ് ബോൾ, ഫുട്ബോൾ കോച്ചിംഗ് ക്യാന്പിന്റെ ഉദ്ഘാടനം സന്തോഷ് ട്രോഫി കേരള ടീം കോച്ച് ടി.ജി. പുരുഷോത്തമൻ നിർവഹിക്കും. കോച്ചിംഗ് ക്യാന്പിലേക്കുള്ള രജിസ്ട്രേഷന് 9447419801 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടണം.