ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിലെ പ്ലസ്ടു മുതൽ സർവകലാശാലാതലം വരെയുള്ള വിവിധ സ്ഥാപനങ്ങളിലെ നാഷണൽ സർവീസ് സ്കീം മുൻകാല പ്രവർത്തകരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും ജില്ലാതല സംഗമവും കലാമേളയും നാളെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ ഡോ. സെബാസ്റ്റ്യൻ ജോസഫ്, കണ്‍വീനർ എ.എ. തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ആർ.എൻ. അൻസർ അധ്യക്ഷനായിരിക്കും. ദേശീയ പരിശീലകൻ ബ്രഹ്മനായകം ആമുഖപ്രഭാഷണം നടത്തും. തൃശൂർ ജില്ലയിൽ കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എൻജിനീയറിംഗ് കോളജുകൾ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, വെറ്റിനറി യൂണിവേഴ്സിറ്റി, കേരള ആരോഗ്യ സർവകലാശാല, ഐഎച്ച്ആർഡി, ടെക്നിക്കൽ സെല്ലിനു കീഴിലുള്ള പോളി ടെക്നിക്കുകൾ, ഐടിഐകൾ എന്നിവിടങ്ങളിലെ പൂർവകാല പ്രവർത്തകരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
ആയിരത്തോളം പ്രവർത്തകരെ പ്രതീക്ഷിക്കുന്നതായി സ്വാഗതസംഘം ഭാരവാഹികളായ സുരേഷ് കടുപ്പശേരിക്കാരൻ, അബി തുന്പൂർ, എം.എ. ലാലു, വിജോ വിൽസണ്‍ എന്നിവർ പറഞ്ഞൂ. പത്രസമ്മേളനത്തിൽ പ്രഫ. കെ.ജെ. ജോസഫ്, പ്രഫ. ഷിന്റോ, വി.പി. ലാലു അയ്യപ്പൻകാവ് എന്നിവരും പങ്കെടുത്തു.