വടക്കാഞ്ചേരി: ചുട്ടുപൊള്ളുന്ന വെയിലത്ത് ജനസമൂഹത്തിന്റെ ദാഹമകറ്റാൻ തണ്ണീർപ്പന്തലുമായി വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണസംഘം. വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തുള്ള സിവിൽ സ്റ്റേഷനിൽ ആരംഭിച്ച തണ്ണിർപ്പന്തലിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. രാവിലെ 10.30 മുതൽ 3.30 വരെയാണ് പന്തലിൽ ദാഹജലം വിതരണം നടത്തുക. സംഘം പ്രസിഡന്റ് ബിബിൻ പി. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻചാർജ് കെ.എസ്. സുശീൽകുമാർ, ടി. രാഗിൽ രവീന്ദ്രൻ, യു.സി. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കാർ വാടകയ്ക്കു
നൽകാമെന്നു പറഞ്ഞ് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ
ഗുരുവായൂർ: കാർ വാടകയ്ക്കു തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി മൊബൈൽ ഫോണും പണമടങ്ങിയ ബാഗും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മന്ദലാംകുന്ന് ഹസനാരകത്ത് അനീഷിനെ(36)യാണ് ഗുരുവായൂർ എസ്ഐ ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്.
നവംബർ 21ന് ഇടുക്കി അടിമാലി കടവനാപുഴ അഭിജിത്തിനെയാണു മർദിക്കുകയും കവർച്ചക്കിരയാക്കുകയും ചെയ്തത്. കാർ വാടകയ്ക്കു തരാമമെന്നു വിശ്വസിപ്പിച്ച് എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്കു വിളിച്ചുവരുത്തി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി ദേഹോപദ്രവം ചെയ്താണു കവർച്ച നടത്തിയത്. ഈ കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.