പുതുക്കാട്: പൊലിമ പുതുക്കാട് പദ്ധതിയുടെ അവലോകനയോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കദളിപ്പഴം വിതരണം ചെയ്യുന്ന കദളീവനം പദ്ധതി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എ അറിയിച്ചു. ഇതിനായി ദേവസ്വം മന്ത്രി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തിയതായും ഇതു സംബന്ധിച്ചു ഉറപ്പു ലഭിച്ചതായും എംഎല്‍എ അറിയിച്ചു.
മണ്ഡലത്തില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ ഔഷധസസ്യ കൃഷി ആരംഭിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ മിഷന് കോ-ഒാർഡിനേറ്റര്‍ എസ്.സി. നിര്‍മല്‍, ബിഡിഒ പി.ആര്. അജയ്ഘോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.