തൃശൂർ: അമല കോളജ് ഓഫ് നഴ്സിംഗ് റിസർച്ച് ഇന്നവേഷൻസിനെക്കുറിച്ച് നടത്തിയ ദേശീയ ശില്പശാല ആരോഗ്യസർവ്വകലാശാല റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ആന്റണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോ.രാജി രഘുനാഥ്, ഓർഗനൈസിംഗ് സെക്രട്ടറി സിസ്റ്റർ ഡോ. മെർലി ജോണ് എന്നിവർ പ്രസംഗിച്ചു. മലബാർ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ബി. സതീശൻ, ഡോ. ആർ. വിജയരാഘവൻ, സിമാറ്റ്സ് ചെന്നൈ, ഡോ.സുനിൽ പോൾ-ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ്, ഷെറിൻ പോൾ-തലശ്ശേരി നേഴ്സിംഗ് കോളജ്, ഡോ. എ.റ്റി. ഫ്രാൻസിസ്, രാജഗിരി കോളജ് എന്നിവർ പങ്കെടുത്തു.