തൃശൂർ: ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ (നിപ്മർ) ആഭിമുഖ്യത്തിൽ ’റീഹാബ് ഫെസ്റ്റ്’ നാളെ നടക്കും. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് 1.23 കോടി രൂപയുടെ വികസന പദ്ധതികളും നടപ്പാക്കുമെന്നു മന്ത്രി ഡോ.ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളിൽ പണമിടപാട്, സാമൂഹ്യ ഇടപെടൽ, വിപണന തന്ത്രം, വ്യക്തിത്വ വികാസം എന്നിവ വളർത്താനായി 11 ലക്ഷം രൂപ ചെലവിട്ട് സിമുലേഷൻ സൂപ്പർ മാർക്കറ്റ് സ്ഥാപിക്കും. ഭിന്നശേഷിക്കാരായ കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 12 ലക്ഷം രൂപ ചെലവഴിച്ച് ഒപ്റ്റോമെട്രി യൂണിറ്റ് സജ്ജീകരിക്കും. നാളെ രാവിലെ 9.30ന് മന്ത്രി ആർ. ബിന്ദു റീഹാബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബുവും പങ്കെടുത്തു.
കെപിഎസ്ടിഎ
പ്രതിഷേധ സമരം
തൃശൂർ: കെപിഎസ്ടിഎയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ നടത്തിയ പ്രതിഷേധ സമരം കോർപറേഷൻ കൗണ്സിലർ സിന്ധു ആന്േറാ ചാക്കോള ഉദ്ഘാടനം ചെയ്തു.
ശന്പളപരിഷ്കരണ കുടിശിക മാറ്റിവെച്ചതും 66 എച്ച്എസ്എസ്ടി അധ്യാപകരെ പിരിച്ചു വിട്ടതിലും പ്രതിഷേധിച്ചാണ് സമരപരിപാടി നടത്തിയത്.
സ്റ്റേറ്റ് സെക്രട്ടറി സാജു ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഷിജോ ഡേവിഡ്, ജില്ല സെക്രട്ടറി ജെസ്ലിൻ ജോർജ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയ്സണ്, ദീപൻ, ബിജു, വിദ്യാഭ്യാസ ജില്ല സെക്രട്ടറി സെബി തുടങ്ങിയവർ പ്രസംഗിച്ചു.