കളമശേരി : രാജഗിരി ഹയർസെക്കൻഡറി സ്കൂളിൽ രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ബിസിനസ് ഡയറക്ടറിയുടെ രണ്ടാമത്തെ പതിപ്പ് പ്രകാശനം ചെയ്തു. രക്ഷാകർത്താക്കളുടെ ബിസിനസ് ഉദ്യമങ്ങൾക്ക് ഇത് സഹായകരമായിത്തീരുംഎന്ന പ്രതീക്ഷയിലാണ് ഇതിന്റെ പിന്നണിപ്രവർത്തകർ.
രാജഗിരിഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കാക്കനാട് ആർടിഒ ജി. അനന്തകൃഷ്ണൻ ബിസിനസ് ഡയറക്ടറിയുടെ പ്രകാശനകർമം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഫാ. ജയിംസ് ഏറനാട്, പിടിഎ പ്രസിഡന്റ് പ്രദീപ് സുഭാഷ് എന്നിവർ പങ്കെടുത്തു.
മത്സ്യ കർഷകർ ധർണ നടത്തി
വരാപ്പുഴ : ചെമ്മീൻ മത്സ്യകൃഷിക്കു ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക, അമിത വേലിയേറ്റംതടയാൻ പുറം ബണ്ടുകൾ ഉയർത്തി നിർമിക്കുക, നഷ്ടത്തിലായ കെട്ടുകളുടെ ലൈസൻസ് കാലാവധി ഏപ്രിൽ 30 വരെ നീട്ടി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മത്സ്യ കർഷകർ എറണാകുളം ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി.
കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘടനയുടെ ജില്ല ജനറൽ സെക്രട്ടറി കെ.എക്സ്്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സി.ജി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി. സ്വപ്ന ലാൽ, ജോർജ് അലക്സാണ്ടർ, കെ.എ. ജോസഫ്, വി.ടി. ആന്റണി, എം.കെ. ബാബു എന്നിവർ പ്രസംഗിച്ചു.