ആലുവ: സെന്റ് ആന്റണീസ് ആശ്രമ ദേവാലയത്തിൽ ആലുവ ബൈബിൾ കൺവൻഷന് തുടക്കമായി. രാജഗിരി എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് പ്രൊവിൻഷ്യാൾ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. പ്രിയോർ ഫാ. ബെന്നി എണ്ണയ്ക്കാപ്പള്ളി, ബ്രദർ സന്തോഷ് കരുമത്ര, ജോസ് പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
ഏപ്രിൽ നാലുവരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ഒന്പതു വരെയാണ് കൺവൻഷൻ നടക്കുന്നത്. ബ്രദർ സന്തോഷ് കരുമത്ര ആൻഡ് ടീം (ഷെക്കെയ്ന മിനിസ്ട്രീസ്) ആണ് ധ്യാനം നയിക്കുന്നത്. ദിവസവും ഗാനശുശ്രൂഷ, ദിവ്യബലി, വചന പ്രഘോഷണം, ആരാധന എന്നിവയും കൺവൻഷനിൽ ഉണ്ടാകും.