മൂവാറ്റുപുഴ: നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ തീപടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തോടെ മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ സത്രം കോംപ്ലക്സിലാണ് സംഭവം. കോംപ്ലക്സിലെ കടമുറികളുടെ മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന ഗ്രൗണ്ട് ഫ്ലോറിലെ ഭാഗത്തുനിന്നാണ് തീപടർന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ഉടൻ മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ഉടൻ മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു.