പിറവം: രാമമംഗലത്ത് കുട്ടികൾക്കായുള്ള കായികക്ഷമതാ പരിശോധനയും, വിവിധ കായിക സ്കൂളുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും, മേഴ്സി കുട്ടൻ അക്കാഡമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് രാമമംഗലം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ 12 വയസിനും 15 നുമിടയ്ക്ക് പ്രായമുള്ള കുട്ടികൾക്കാണ് പങ്കെടുക്കാവുന്നത്.
ഒളിന്പ്യൻ മേഴ്സി കുട്ടനാണ് നേതൃത്വം നൽകുന്നത്. പാലക്കുഴ, കൂത്താട്ടുകുളം, ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
ടാലന്റ് ഹണ്ട് എന്ന പേരിൽ നടത്തുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അത്ലറ്റിക് സ്, ജംന്പ് ഐറ്റംസിന്റെ സെലക്ഷനാണ് നടക്കുന്നത്. സെലക്ഷൻ ലഭിച്ച കുട്ടികളുടെ പഠനവും പരിശീലനവും മേഴ്സി കുട്ടൻ അക്കാഡമിയും മറ്റ് കായിക സ്കൂളുകളും ഏറ്റെടുക്കും. ഒളിംമ്പിക്സ് ലക്ഷ്യമാക്കിയുള്ള പരിശീലനമാണ് മേഴ്സി കുട്ടൻ ലക്ഷ്യമിടുന്നത്.