ഭൂതത്താൻകെട്ട്: ദേശീയ ടൂറിസം സെമിനാറും കാർമൽ ബൊട്ടാണിക് പെറ്റ്സ് വേൾഡിന്റെ ഉദ്ഘാടനവും നാളെ നടക്കും. കാർമൽ ടൂറിസം വില്ലേജിൽ വൈകുന്നേരം നാലിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ് എംഎൽഎ, ഫാ. ബിജു വടക്കേൽ, ഫാ. മാർട്ടിൻ കൂട്ടപ്ലാക്കൽ, കെ.കെ. ടോമി, ജെസി സാജു, മുൻ എംഎൽഎ ടി.യു. കുരുവിള, കെ.കെ. ഡാനി, സിജി ആന്റണി തുടങ്ങിയവർ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
റോണി മാത്യു, ഡോ. വിജയൻ നങ്ങേലി, സോണി നെല്ലിയാനി, ജിജി ഏളൂർ, റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ, ഡോ. ഷിബു വർഗീസ് എന്നിവർ പ്രസംഗിക്കും. ദേശീയ ടൂറിസം സെമിനാറിൽ ബേബി മാത്യു സോമതീരം, ഡോ. സുഗതൻ, പ്രഫ. കെ.എം. കുര്യാക്കോസ്, വി.എം. സുനിൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.