കൊച്ചി: പരീക്ഷയുടെ ടെന്ഷനൊഴിഞ്ഞ് അവധിക്കാലത്തിന്റെ ആവേശത്തിലേക്ക് കടന്ന കുട്ടികള്‍ അവധിക്കാലം സുരക്ഷിതമായി ആസ്വദിക്കമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ പോലീസ്.
മുന്നറിയിപ്പുകൾ ഇങ്ങനെ;
ജലാശയങ്ങളില്‍ പതിയിരിക്കുന്ന ചതിക്കുഴികൾ കരുതിയിരിക്കണം. സെല്ഫിയെടുക്കാനായുള്ള സാഹസികത അപകടത്തെ ക്ഷണിച്ചു വരുത്തും. ലൈസന്‍സില്ലാത്തവര്‍ ഒരു കാരണവശാലും വാഹനം ഓടിക്കരുത്. മയക്കുമരുന്ന് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ യോദ്ധാവ് വാട്സപ്പ് 9995966666 നമ്പറിലൂടെ പോലീസിനെ അറിയിക്കണം.
മൊബൈല്‍ ഫോണുകള്‍ വഴി പരിചയമില്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കാതിരിക്കുക. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും ആര്‍ക്കും കൈമാറരുത്. അപരിചിതരുമായുള്ള വീഡിയോ ഉള്‍പ്പെടെയുള്ള കോളുകള്‍ ഒഴിവാക്കുക. ഗെയ്മുകളുടെ പിന്നാലെ പോയി സമയവും ധനവും കളയരുത്.
അവധിക്കാലം നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കാം. നന്നായി എഴുതാം. വരയ്ക്കാം. മാതാപിതാക്കളെയും സമൂഹത്തെയും സഹായിക്കാം. ഒപ്പം കൂട്ടുകാരൊത്ത് കളിക്കാം. എന്താവശ്യത്തിനും കേരള പോലീസും കൂടെയുണ്ടാകുമെന്ന് സന്ദേശമാണ് പോലീസ് നല്‍കുന്നത്. കുട്ടികള്‍ക്ക് ഏതാവശ്യത്തിനും വിളിക്കാവുന്ന ചിരി ഹെല്പ്പ്ലൈന് നമ്പര്‍: 9497900200.