നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 49.5 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് നെടുന്പാശേരിയിൽ വന്നിറങ്ങിയ പാലക്കാട് സ്വദേശി മണികണ്ഠൻ ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 1143.87 ഗ്രാം സ്വർണം പിടിച്ചെടുത്തു.
സ്വർണമിശ്രിതം നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 1.45 കോടി രൂപയുടെ സ്വർണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ആകെ പിടികൂ ടിയത് 3351.74 ഗ്രാം സ്വർണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു വനിത ഉൾപ്പടെ അഞ്ച് യാത്രക്കാരെ കസ്റ്റഡിലെടുത്ത് തെളിവെടുപ്പ് നടത്തി .