ആലുവ: ദേശീയപാതയിൽ ഓട്ടത്തിനിടെ ബൈക്കിന് തീപിടിച്ചു, ബൈക്ക് യാത്രികനായ യുവാവ് വാഹനം നിർത്തി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ തോട്ടയ്ക്കാട്ടുകരയിലായിരുന്നു സംഭവം.
കാക്കനാട് നിന്ന് ചാലക്കുടിക്ക് പോകുകയായിരുന്ന അംഗീതിന്റെ ബൈക്കാണ് കത്തിനശിച്ചത്. മാർത്താണ്ഡവർമ പാലത്തിൽ വച്ച് ബൈക്കിൽനിന്ന് പുക വരുന്നത് കണ്ടതിനെതുടർന്ന് പാലം കടന്ന ഉടൻ ബൈക്ക് നിർത്തി അവിടെ നിന്ന് ഓടി മാറുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന തീ അണച്ചെങ്കിലും ബൈക്ക് പൂർണമായി കത്തിനശിച്ചിരുന്നു. യൂബർ ടാക്സി ഡ്രൈവറാണ് അംഗീത്.