കൊടുങ്ങല്ലൂർ: തനിച്ച് താമസിച്ചരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എടവിലങ്ങ് ഗിരിജാ പാലത്തിനുസമീപം പനങ്ങാട്ട് ഗണേഷിന്റെ മകൻ സിഗേഷിനെ(25) ആണ് വെള്ളിയാഴ്ച വൈകീട്ട് വീടിനുള്ളിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മരിച്ചതിനെ തുടർന്ന് അച്ഛൻ മറ്റൊരു വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. സിഗേഷ് ഇലക്ട്രീഷ്യനാണ്.
അനുജൻ കൃഷ്ണകുമാർ എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തുവരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റിന് ശേഷം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.
അനുജൻ കൃഷ്ണകുമാർ എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തുവരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റിന് ശേഷം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.