തൃശൂർ: ബിഹാറിലെ പട്നയിൽനടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന് വേണ്ടി തൃശൂരിലെ എടക്കഴിയൂർ വില്ലേജിലെ അവിയൂർ സ്വദേശി സുഹൈൽ ബഷീർ (റിച്ചു) ഫസ്റ്റ് റണ്ണറായി. സുഹൈലടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് 28 പേരാണു മത്സരിച്ചത്.
നേരത്തേ, മലപ്പുറത്തുനടന്ന ബോഡി ബിൽഡിംഗ് അന്തർദേശീയ മത്സരത്തിൽ ശരീര സൗന്ദര്യ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, തൃശൂരിൽ നടന്ന മെൻസ് ഫിസിക്കൽ ചാന്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവും നേടി. എടപ്പാളിലെ ലൈഫ്ലൈൻ ഫിറ്റ്നസ് മോഡേണ്‍ ഹെൽത്ത് ക്ലബിലെ പരിശീലകൻ ഫെബിന്റെ കീഴിലായിരുന്നു പരിശീലനം.