തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ ശ്രീരാമനവമി ആ ഘോഷം ഭക്തിനിർഭരമായി.
ഉദയാസ്തമന പൂജ, പ്രസാദ ഉൗട്ട്, വൈകീട്ട് വിളക്കുവയ്പ്, നാദസ്വരം, സംവിധായകൻ ശരത് എ. ഹരിദാസിന്റെ ഭക്തിപ്രഭാഷണം, കഥകളി എന്നിവ നടന്നു. ശ്രീരാമനവമി യോടനുബന്ധിച്ച് ശ്രീരാമനാമ ഭജനസമിതിയുടെ നേതൃത്വത്തിൽ നടന്ന ഗിരി പ്രദക്ഷിണത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. ശ്രീരാമസ് തുതികളുമായി പുലർച്ചെ 4.30ന് കിഴക്കേനടയിലെ ശ്രീകോവിലിൽ നിന്ന് ആരംഭിച്ച് മേൽശാന്തി പകർന്നുനൽകുന്ന ദീപവും നാമജപത്തോടും കൂടി പാന്പിൻകാവ്, നടുവത്തപ്പാറ, മലേശമംഗലം, തിരുവില്വാമല ടൗണ്‍ വഴി ഗിരിപ്രദക്ഷിണം ക്ഷേത്രത്തിൽ സമാപിച്ചു. രാവിലെ ആറുമുതൽ ക്ഷേത്രത്തിൽ രാമായണ പാരായണവും ഉണ്ടായിരുന്നു.