ചാലക്കുടി: ചാലക്കുടി നഗരസഭ കൗണ്‍സിലിൽ വൈസ് ചെയർപേഴ്സണ്‍ ആലീസ് ഷിബു അവതരിപ്പിച്ച ബജറ്റ് സന്പൂർണ പരാജയമാണെന്ന് ആരോപിച്ച് ബജറ്റ് പുസ്തകങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ചെയർമാനെ തിരികെ ഏല്പിച്ച് കൗണ്‍സിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
ഭരണസമിതി നിലവിൽ വന്നിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും കഴിഞ്ഞ രണ്ട് ബജറ്റുകളിലെ വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലാക്കുകയോ മുൻ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ ഇൻഡോർ സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കു കയോ ചെയ്തില്ലെന്നും കലാഭവൻ മണി പാർക്കിൽതുടർപ്രവർത്തനങ്ങൾ ആരംഭിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പോട്ട കമ്യൂണിറ്റി ഹാൾ, നോർത്ത് ബസ് സ്റ്റാൻഡ് വികസനം തുടങ്ങി നിരവധി വികസന പദ്ധതികൾ ബജറ്റ് പുസ്തകത്തിൽ മാത്രം ഒതുങ്ങുന്ന പദ്ധതികളായി മാറി.
ഈ ഭരണസമിതി സുവർണജൂബിലി വർഷത്തിന്റെ ഭാഗമായി ഉദ്ഘാടനം നടത്തി പ്രഖ്യാപിച്ച സുവർണ ഗൃഹം പദ്ധതികൾ ഇപ്പോഴും പ്രഖ്യാപനത്തിൽ തന്നെ നിൽക്കുകയാണ്. ഒരുവീടിന്റെ പോലും തറക്കല്ലിടാൻ നാളിതുവരെയായിട്ടും കഴിഞ്ഞിട്ടില്ല എന്നതു ഖേദകരമാണെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്, ഡെപ്യൂട്ടി ലീഡർ ബിജി സദാനന്ദൻ, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ് എന്നിവരാണ് ബജറ്റ് ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. ബജറ്റ് കൗണ്‍സിൽ ചർച്ചചെയ്ത് പാസാക്കി.