കൊരട്ടി: കുരുന്നു ബാല്യങ്ങളുടെ പഠനങ്ങൾക്ക് ഹൈടെക് മുഖം നൽകാൻ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപനങ്ങൾ. കൊരട്ടി പഞ്ചായത്ത് എൽപി സ്കൂളിലെ കന്പ്യൂട്ടർ ലാബിലേക്കും സ്മാർട്ട് ക്ലാസ് മുറികളിലേക്കും ഏഴു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്. സ്മാർട്ട് ക്ലാസ് മുറികളിലേക്ക് ആവശ്യമായ പ്രൊജക്ടുകൾ, ഇൻട്രാക്ടീവ് പാനൽ, സൗണ്ട് സിസ്റ്റം, ശിശു സൗഹൃദ കളിയുപകരണങ്ങൾ, മേശ, കസേരകൾ, കന്പ്യൂട്ടറുകൾ, പ്രിന്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് മേലഡൂർ മിൽ കണ്ട്രോൾ ലിമിറ്റഡ്, കൊരട്ടി ഇൻഫോപാർക്ക് എന്നീ സ്ഥാപനങ്ങൾ സിഎസ്ആർ ഫണ്ട് വകയിരുത്തി അവരുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റിയത്.
പദ്ധതിയുടെ ഉദ്ഘാടനം മേലഡൂർ മിൽ കണ്ട്രോൾ ലിമിറ്റഡ് എച്ച്ആർ മാനേജർ എ. വിജയകുമാർ നിർവഹിച്ചു. വാർഡ് മെന്പർ പി.എസ്. സുമേഷ് അധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, സ്കൂൾ പ്രധാനാധ്യാപിക കെ.എം. കവിത, ഇൻഫോപാർക്ക് യൂണിറ്റ് അഡ്മിനിസ്ട്രേറ്റർ അനിൽ മാധവൻ, വി.എസ്.റോബിൻ, പിടിഎ പ്രസിഡന്റ് ബിജു ആന്റണി, മാതൃസംഗമം പ്രസിഡന്റ് രമ്യ ലാലു, നീന ജോസഫ് എന്നിവർ പ്രസംഗിച്ചു.