ഇരിങ്ങാലക്കുട: ഡിപ്പോയിൽനിന്ന് നാല് കെഎസ്ആർടിസി സർവീസുകൾകൂടി ആരംഭിക്കാൻ തീരുമാനമായതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണു തീരുമാനം. ആന്പല്ലൂർ വഴി വെള്ളാനിക്കോട്ടേക്കാണ് ഒരു സർവീസ് ആരംഭിക്കുക. ഗുരുവായൂരിൽനിന്ന് നെടുന്പാശേരി എയർപോർട്ടിലേക്കുള്ള ഒരു സർവീസ് മൂന്നുപീടിക വഴി ഇരിങ്ങാലക്കുട ഡിപ്പോയിൽ വന്നു പോകും.
ഇരിങ്ങാലക്കുടക്കാരുടെ ദീർഘകാലാവശ്യമായ തൃശൂർ മെഡിക്കൽ കോളജ് ബസാണ് മറ്റൊന്ന്. ബംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.