ചാലക്കുടി: മേച്ചിറ മാപ്സ് സ്കൂളിൽ മദ്യ ലഹരിയിൽ അതിക്രമിച്ചു കയറി വൈദികരെ ദേഹോപദ്രവം ഏല്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മേച്ചിറ സ്വദേശികളായ മഠത്തിപറന്പിൽ സതീഷ് (37), പാപേരിക്ക അക്ഷയ് (28), മഠത്തിപ്പറന്പിൽ ജിഷ്ണു (29) എന്നിവരെയാണ് എസ്ഐ ഷബീബ് റഹ്മാൻ, എഎസ്ഐ ഷാജഹാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്.
ഷൂട്ടിംഗ് പരിശീലന
സമ്മർ കോച്ചിംഗ് ക്യാന്പ്
തൃശൂർ: റൈഫിൾ ക്ലബ്ബിൽ സമ്മർ ക്യാന്പ് തൃശൂർ ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷന്റെയും ഡിസ്ട്രിക്ട് സ്പോർട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യയുടെ ഭാവി ഷൂട്ടർമാരെ കണ്ടെത്തുന്നതിനുവേണ്ടി 11 വയസിനു മുകളിലുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഷൂട്ടിംഗ് പരിശീലന സമ്മർ കോച്ചിംഗ് ക്യാന്പ് നടത്തുന്നു.
ഷൂട്ടിംഗിൽ കഴിവ് തെളിയിച്ച പരിശീലകരുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. അശ്വിനി ഹോസ്പിറ്റലിനു സമീപത്തുള്ള അക്വാട്ടിക് കോംപ്ലക്സിലുള്ള ഷൂട്ടിംഗ് റേഞ്ചിലാണു ക്ലാസ് നടത്തുന്നത്. ഏപ്രിൽ മൂന്നു മുതൽ മേയ് 25 വരെയാണ് ക്ലാസ്. വിവരങ്ങൾക്ക് : 0487 2330599,7736667799.