തൃപ്പൂണിത്തുറ: മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് സർക്കാരിൽനിന്ന് കിട്ടാവുന്ന ധനസഹായങ്ങൾ നിർധനരായ കുടുംബാംഗങ്ങൾക്ക് ചെയ്തുകൊടുക്കുമെന്നും എസ്എൻഡിപി യോഗത്തിൽ ജനറൽ സെക്രട്ടറിയുമായി വിഷയം ചർച്ച ചെയ്ത് കുട്ടികളുടെ പഠന കാര്യങ്ങൾക്കാവശ്യമായ നടപടിയെടുക്കുമെന്നും ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിക്കുകയായിരുന്നു തുഷാർ. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, ശ്രീകുമാർ തട്ടാരത്ത്, പി. ദേവരാജ്, പി.ബി. സുജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മോഷണക്കേസ്
പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: മോഷണക്കേസിലെ പ്രതിയെ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവാങ്കുളം വയലില്‍ റോഡ് മറ്റത്തില്‍ വീട്ടില്‍ ബെന്നി (54) ആണ് പിടിയിലായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവാങ്കുളം കത്തോലിക്കാ പള്ളിക്ക് സമീപമുള്ള വര്‍ക്ക് സൈറ്റില്‍നിന്നു ബില്‍ഡിംഗ് പണിക്ക് ആവശ്യത്തിലേക്ക് സൂക്ഷിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍, ഇരുമ്പ് കമ്പികള്‍ എന്നിവ പ്രതി മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.