കാക്കനാട്: തൃക്കാക്കരയുടെ മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിക്കുന്നത് പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ യുഡിഎഫിലെ കൗൺസിലർമാരെന്ന് മുൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഭരണ സമതിക്കെതിരെ രംഗത്തു വന്നത്.
നഗരസഭാ സ്ഥലം വാങ്ങി സ്റ്റാഫ് കോട്ടേഴ്സ്, പാർക്ക്, മാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പടെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ആധുനിക സംവിധാനങ്ങളോടെ നടപ്പാക്കുന്നതിന് രണ്ടുവർഷം മുമ്പ് അനുമതി നൽകിയിരുന്നെങ്കിലും യുഡിഎഫ് ഭരണസമിതിയിലെ ഒരുവിഭാഗം അംഗങ്ങളുടെ എതിർപ്പ് മൂലമാണ് നടപ്പാക്കാതെ പോയതെന്ന് റാഷിദ് ഉള്ളംപള്ളി തുറന്നടിച്ചു. മാലിന്യ സംസ്ക്കരണ വിഷയം മറ്റൊരു ദിവസം ചർച്ച ചെയ്യാമെന്ന് കോൺഗ്രസ് അംഗം നൗഷാദ് പല്ലച്ചി പറഞ്ഞതോടെ ക്ഷുഭിതനായി റാഷിദ് ഉള്ളംപള്ളി കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയി.
മാലിന്യ സംസ്കരണ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കെ ഭരണസമിതി സ്ഥിരംസമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി, കൗൺസിലർ ഷാജി വാഴക്കാല തുടങ്ങിയവരും ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാരിന്റെ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതികൾ നടപ്പാക്കാൻ എല്ലാവരുടേയും സഹകരണം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് അഭ്യർഥിച്ചു.