തൃപ്പൂണിത്തുറ: ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മർദനമേറ്റ് കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം ആരംഭിച്ചു.
കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അടിയന്തരമായി 50 ലക്ഷം അനുവദിക്കുക, മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന സമരം ദേശീയ നിർവാഹക സമിതിയംഗം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ നടക്കുന്ന സമാപന യോഗത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പങ്കെടുക്കും.