മൂവാറ്റുപുഴ : സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സഹകരണ വകുപ്പ് നടപ്പാക്കുന്ന തണ്ണീർപന്തൽ (സൗജന്യ കുടിവെള്ള വിതരണം) പദ്ധതിയിൽ മൂവാറ്റുപുഴ ഗവ. സെർവന്റ്സ് സഹകരണ സംഘവും പങ്കാളികളായി.
മൂവാറ്റുപുഴ സംഘം ഹെഡ് ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് കെ.എസ്. സുരേഷ് കുടിവെള്ള വിതരണം പരിപാടി ഉദ്ഘാടനം ചെയ്തു.
കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ കോതമംഗലം നഗരസഭാധ്യക്ഷൻ കെ.കെ. ടോമി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘം പ്രസിഡന്റ് കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ റേച്ചൽ കെ. വർഗീസ്. രാജമ്മ രഘു, എം, നിയാസ്, വി.കെ. ജിൻസ്, കെ.സി. സുനിൽകുമാർ, സാബു എം. ദേവസ്യ, കെ.എം. സൈനുദ്ദീൻ, സംഘം സെക്രട്ടറി കെ.എം. ജലീൽ തുടങ്ങിയവർ പങ്കെടുത്തു.