+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് കെ​എ​സ്ആ​ർ​ടി​സി ജീവനക്കാർ മാ​തൃ​ക​യാ​യി

കൂ​ത്താ​ട്ടു​കു​ളം : അ​പ​ക​ട​ത്തി​ൽ പരി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​തൃ​ക​യാ​യി. കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലെ ഡ്
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച്  കെ​എ​സ്ആ​ർ​ടി​സി ജീവനക്കാർ മാ​തൃ​ക​യാ​യി
കൂ​ത്താ​ട്ടു​കു​ളം : അ​പ​ക​ട​ത്തി​ൽ പരി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​തൃ​ക​യാ​യി.
കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ബി​നു ജോ​ൺ, ക​ണ്ട​ക്ട​ർ പ്രാ​ൻ​കു​മാ​ർ എ​ന്നി​വ​രാ​ണ് തി​ര​ക്കേ​റി​യ ജോ​ലി​ക്കി​ട​യി​ലും ജീ​വന്‍റെ കാ​വ​ൽ​ക്കാ​രാ​യി മാ​റി​യ​ത്. കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ​ർ​വീ​സി​നി​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.40 ഓ​ടെ​യാ​ണ് സം​ഭ​വം.
പി​റ​വം അ​ഞ്ചെ​പ്പെ​ട്ടി​യി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഗു​ഡ്സ് ഓ​ട്ടോ ബ​സ് ഡ്രൈ​വ​ർ ബി​നു​വി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​റി​ഞ്ഞു കി​ട​ന്ന വാ​ഹ​നം നി​വ​ർ​ത്തി കു​ടു​ങ്ങി​കി​ട​ന്ന ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ ഡൈ​വ​ർ പാ​മ്പാ​ക്കു​ട സ്വ​ദേ​ശി ബാ​ബു(50)വിനെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഉ​ട​ൻ ത​ന്നെ പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ​ർ​വീ​സ് തു​ട​ർ​ന്നു.